ഉക്രെയിനിലെ സുമിയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോള്ടാവയില് എത്തി. 694 വിദ്യാർഥികളെ 12 ബസുകളിലാണ് സുരക്ഷിതമായ മേഖയില്‍ എത്തിച്ചത്. ട്രെയിന്‍ മാര്‍ഗം ഇവരെ ഉക്രെയ്നിന് പുറത്തേക്ക് എത്തിക്കും. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഉണ്ടാകും. അതേസമയം സുമിയിൽ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാൻ റഷ്യ തയാറായതാണ് ഒഴിപ്പിക്കൽ വേഗത്തിലാക്കിയത്.
പോളണ്ടിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ വിദ്യാർത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കൺട്രോൾ റൂമാണ് രക്ഷാദൗത്യം നയിക്കുന്നത്. ഒഴിപ്പിക്കലിനായി റഷ്യ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്.
English Summary:Evacuation continues; Indian students from Sumy arrived in Poltava
You may also like this video