ചികിത്സാ സഹായത്തിൽ വെട്ടിപ്പ് നടത്തിയെന്ന യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിനെതിരെയുള്ള സഹപ്രവർത്തകയുടെ ആരോപണം വൈറലാകുന്നു .യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്താണ് ആരോപണം ഉന്നയിച്ചത് . കഴിഞ്ഞ വർഷം നടന്ന യൂത്ത് കോൺഗ്രസ് കളക്ട്രേറ്റ് മാർച്ചിൽ മേഘയ്ക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.
ചികിത്സക്കായി വിവിധ ഘട്ടങ്ങളിലായി എട്ടു ലക്ഷം രൂപ നൽകിയെന്ന് അവകാശപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെയായിരുന്നു സഹപ്രവർത്തക ആരോപണം ഉന്നയിച്ചത്. പോസ്റ്റിൽ പറഞ്ഞത്രയും തുക തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത്രയും വലിയ തുക ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയതെന്നു കൂടി പരസ്യമായി പറയണമെന്നും മേഘ കമന്റ് ഇട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു അരിതാ ബാബു .

