നിര്‍മ്മിത ബുദ്ധിയുള്ള റോബോട്ടുകളുടെ പ്രവര്‍ത്തനങ്ങളും അവയുടെ മനുഷ്യരോടുള്ള ഇടപെടലും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സ്വന്തമായോ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചോ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിവുള്ള ഇലക്ട്രോ- മെക്കാനിക്കല്‍ ഉപകരണമാണ് റോബോട്ടുകള്‍.
AI powered robots may not like to be touched on the nose pic.twitter.com/bt7ZXJhC0Z
— Vala Afshar (@ValaAfshar) August 14, 2022
മനുഷ്യനുസമമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന തക്കവണ്ണം റോബോട്ടുകളെ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. അതിനുള്ള ഉദാഹരണമാണ് സോഫിയ ഉള്‍പ്പെടെയുള്ള ഹ്യൂമനോയിഡുകള്‍. അത്തരം ഒരു ഹ്യൂമനോയിഡിന്റെ ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മൂക്കില്‍ തൊടുന്നത് റോബോട്ടുകള്‍ക്ക് ഇഷ്ടപ്പെടില്ലെന്നാണ് റോബോട്ടിന്റെ ദൃശ്യം പങ്കുവച്ച് വല അഫ്സര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ചൂണ്ടുവിരല്‍ ഉപയോഗിച്ച് മൂക്കില്‍ തൊടാന്‍ ശ്രമിക്കുന്നയാളിന്റെ കൈപിടിച്ച് മാറ്റുന്നതായും ദൃശ്യങ്ങളില്‍ കാണാം.
English Summary: Even a robot gets angry if it loses its freedom: See what the robot did when the human went to touch it?
You may like this video also