Site iconSite icon Janayugom Online

പട്ടാപകൽ പോലും വെടിവെയ്പ്പ് നടക്കുന്നു; ബിഹാർ സർക്കാരിനെ നയിക്കുന്നത് ക്രിമിനലുകളെന്നും തേജസ്വി യാദവ്

പട്ടാപകൽ പോലും വെടിവെയ്പ്പ് നടക്കുന്ന സംസ്ഥാനമായി ബിഹാർ മാറിയെന്നും സർക്കാരിനെ നയിക്കുന്നത് ക്രിമിനലുകളാണെന്നും ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ആംബുലൻസുകളിൽ കൂട്ടബലാത്സംഗങ്ങൾ നടക്കുകയാണ്. ഒരാഴ്ചയിൽ നൂറിലധികം കൊലപാതകങ്ങളാണ് നടക്കുന്നത്. ഒരു നടപടിയും ഉണ്ടാകുന്നില്ല. സർക്കാർ 71,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നും തേജസ്വി യാദവ് പറഞ്ഞു. ഉപമുഖ്യമന്ത്രിമാരായ വിജയകുമാർ സിൻഹ, സാമ്രാട്ട് ചൗധരി എന്നിവർക്കെതിരെയും തേജസി രംഗത്ത് വന്നു. കുറ്റവാളികളെല്ലാം ഉപമുഖ്യമന്ത്രിമാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version