Site iconSite icon Janayugom Online

കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു; ഇന്ന് മരണം നാലായി

സംസ്ഥാനത്ത് ഇന്ന് നാലു പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് യുവാവും പത്തനംതിട്ടയില്‍ യുവതിയും മരിച്ചു. ചവറ സ്വദേശി അരുണ്‍ കൃഷ്ണ, മുണ്ടുകോട്ടയ്ക്കൽ സ്വദേശിനി അഖില എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി സമദ്, ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് യു പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി അഭിജിത്ത് എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. ഈമാസം ഇതുവരെ പനിബാധിച്ച് മരിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. പനിക്കേസുകളില്‍ വര്‍ധന ഉണ്ടായേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Eng­lish Sum­ma­ry: fever death cas­es go up in kerala
You may also like this video

Exit mobile version