Site iconSite icon Janayugom Online

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ എം അഹമ്മദി അന്തരിച്ചു

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എ എം അഹമ്മദി (91) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. സൂറത്തിൽ ജനിച്ച ജസ്റ്റിസ് അഹമ്മദി, 1954 ൽ ബോംബെയിലാണ് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചത്. പത്ത് വർഷത്തിന് ശേഷം അഹമ്മദാബാദിലെ സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയിൽ ജഡ്ജിയായി നിയമിതനായി. 1976ൽ ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ഉയർത്തി.

1989ൽ സുപ്രീം കോടതി നിയമസഹായ സമിതിയുടെ പ്രസിഡന്റായും 1990–1994 കാലഘട്ടത്തിൽ ഇന്ത്യയിൽ നിയമസഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. 1994 ഒക്ടോബർ 25 മുതൽ 1997 മാർച്ച് 24 ന് വിരമിക്കുന്നതുവരെ ചീഫ് ജസ്റ്റിസ് ആയിരുന്നു. സുപ്രീം കോടതിയിലായിരിക്കെ ജസ്റ്റിസ് അഹമ്മദി 811 ബെഞ്ചുകളുടെ ഭാഗമായി 232 വിധിന്യായങ്ങൾ എഴുതി.

 

Eng­lish Sam­mury: For­mer Chief Jus­tice Of India AM Ahma­di Pass­es Away 

 

Exit mobile version