Site iconSite icon Janayugom Online

ലഖിംപൂര്‍ കേസ് : അന്വേഷണത്തിന്റെ മേല്‍നോട്ടത്തിന് മുൻ ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതിയില്‍ മുൻ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. പഞ്ചാബ് ഹരിയാന മുൻ ഹൈക്കോടതി ജഡ്ജി രാകേഷഅ കുമാര്‍ ജയിനിനെയാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാനായി സുപ്രീംകോടതി നിയമിച്ചത്.

ജ​ഡ്ജി​യു​ടെ മേ​ൽ നോ​ട്ട​ത്തി​ലാ​യി​രി​ക്കും ഇ​നി എ​സ്ഐ​ടി അ​ന്വേ​ഷ​ണം. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര മു​ഖ്യ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള കേ​സ് അ​ന്വേ​ഷി​ക്കാ​ൻ യു​പി പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. ല​ഖിം​പു​ർ ഖേ​രി​യി​ൽ​നി​ന്നു​ത​ന്നെ​യു​ള്ള എ​സ്ഐ റാ​ങ്കി​ൽ​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കൂടുതലുമുള്ളത്.

Eng­lish Sum­ma­ry :Ex High court judge appoint­ed by SC in Lakhim­pur case investigation

You may also like this video :

Exit mobile version