Site iconSite icon Janayugom Online

മലയാളം അറിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടും: പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി

സ​ർ​ക്കാ​ർ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യാ​ൽ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും ​മു​ൻ​പ് മ​ല​യാ​ളം അ​ഭി​രു​ചി പ​രീ​ക്ഷ പാ​സാ​ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മ ഭേ​ദ​ഗ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ത്താം ക്ലാ​സ് വ​രെ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർക്കാണ് നിയമം ബാധകമാകുക.

ജീ​വ​ന​ക്കാ​രെ ഭാ​ഷാ അ​വ​ബോ​ധ​മു​ള്ള​വ​രാ​ക്കി​യും ഭാ​ഷാ അ​ഭി​രു​ചി​യു​ള്ള​വ​രെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​ക്കി​യും സി​വി​ൽ സ​ർ​വീ​സി​നെ മാ​തൃ​ഭാ​ഷാ കേ​ന്ദ്ര​കീ​തൃ​മാ​ക്കാ​നാ​ണു സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് ബി​രു​ദം വ​രെ യോ​ഗ്യ​ത ആ​വ​ശ്യ​മു​ള്ള പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മ​ല​യാ​ള​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. കെ​എ​എ​സ് പ്ര​വേ​ശ​ന​ത്തി​ൽ മ​ല​യാ​ളം അ​ഭി​രു​ചി പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നെ​ന്ന് ഉ​റ​പ്പാ​ക്കി. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ മ​ല​യാ​ള പ്രാ​വീ​ണ്യം പ​രി​ശോ​ധി​ക്കാ​നു​ള്ള തീ​രു​മാ​നം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന​വ​രെ മാ​ത്രം ഉ​ദ്ദേ​ശി​ച്ച​ല്ല, കേ​ര​ള​ത്തി​ൽനി​ന്നു​ള്ള മ​ല​യാ​ളം അ​റി​യാ​ത്ത​വ​രെ​ക്കൂ​ടി ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

 

Eng­lish Sum­ma­ry: Exam will be con­duct­ed for gov­ern­ment offi­cials those did­not know Malay­alam: CM

You may like this video also

Exit mobile version