അസമില്‍ 27 ജില്ലകളില്‍ നാല് മണിക്കൂറിലധികം ഇന്റര്‍നെറ്റ് താല്ക്കാലികമായി നിര്‍ത്തിവച്ചു. വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിലെ റിക്രൂട്ട്‌മെന്റിനായുള്ള എഴുത്തുപരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഈ മാസം രണ്ടാം തവണയാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റ് താല്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. കൂടാതെ, പരീക്ഷ നടക്കുന്ന 27 ജില്ലകളിലും സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളിലെ 30,000 ഗ്രേഡ്-III, ‑IV തസ്തികകളിലേക്ക് (ഓഗസ്റ്റ് 21, 28, സെപ്റ്റംബർ 11 തീയതികളിൽ) 14.30 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രേഡ്-IV പരീക്ഷകൾ ഓഗസ്റ്റ് 21‑ന് രണ്ട് ഷിഫ്റ്റുകളിലായി നടന്നിരുന്നു. ഗ്രേഡ്-III പരീക്ഷകൾ ഇന്നലെ ക്രമീകരിച്ചത്. ഗ്രേഡ്-III‑ന് കീഴിലുള്ള കൂടുതൽ തസ്തികകളിലേക്കുള്ള പരീക്ഷകൾ സെപ്റ്റംബർ 11നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എല്ലാ പരീക്ഷകളും ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, അസം ആണ് നടത്തുന്നത്.
English Summary: Examination irregularity: Internet suspended
You may like this video also