26 April 2024, Friday

Related news

December 22, 2023
December 18, 2023
October 29, 2023
October 2, 2023
September 18, 2023
September 8, 2023
September 3, 2023
August 1, 2023
July 25, 2023
June 10, 2023

പരീക്ഷാക്രമക്കേട്: ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Janayugom Webdesk
ഗുവാഹത്തി
August 28, 2022 4:55 pm

അസമില്‍ 27 ജില്ലകളില്‍ നാല് മണിക്കൂറിലധികം ഇന്റര്‍നെറ്റ് താല്ക്കാലികമായി നിര്‍ത്തിവച്ചു. വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിലെ റിക്രൂട്ട്‌മെന്റിനായുള്ള എഴുത്തുപരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഈ മാസം രണ്ടാം തവണയാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റ് താല്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. കൂടാതെ, പരീക്ഷ നടക്കുന്ന 27 ജില്ലകളിലും സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളിലെ 30,000 ഗ്രേഡ്-III, ‑IV തസ്തികകളിലേക്ക് (ഓഗസ്റ്റ് 21, 28, സെപ്റ്റംബർ 11 തീയതികളിൽ) 14.30 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രേഡ്-IV പരീക്ഷകൾ ഓഗസ്റ്റ് 21‑ന് രണ്ട് ഷിഫ്റ്റുകളിലായി നടന്നിരുന്നു. ഗ്രേഡ്-III പരീക്ഷകൾ ഇന്നലെ ക്രമീകരിച്ചത്. ഗ്രേഡ്-III‑ന് കീഴിലുള്ള കൂടുതൽ തസ്തികകളിലേക്കുള്ള പരീക്ഷകൾ സെപ്റ്റംബർ 11നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എല്ലാ പരീക്ഷകളും ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, അസം ആണ് നടത്തുന്നത്.

Eng­lish Sum­ma­ry: Exam­i­na­tion irreg­u­lar­i­ty: Inter­net suspended

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.