Site iconSite icon Janayugom Online

എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

officerofficer

കമ്പംമെട്ട് ചെക്ക്‌പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെക്കുപോസ്റ്റിലെ സിവില്‍ എക്സൈസ് ഓഫീസറായ തൂക്കുപാലം കോമ്പമുക്ക് കുമരപുള്ളി വീട്ടില്‍ കെ.കെ.സജിത്കുമാര്‍ (41)നെയാണ് മരിച്ച നിലയില്‍ വ്യാഴാഴ്ച രാവിലെ 7.30‑തോടെ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കാണാതായ സജിത്തിനെ വീടിന് സമീപത്തെ വീടിന് സമീപത്തെ മരത്തിന് ചുവട്ടില്‍ കിടക്കുന്ന നിലയില്‍  ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. കയറുകൊണ്ട് കഴുത്തില്‍ കരുക്ക് ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കയറിന്റെ ഒരു കഷ്ണം പറങ്കിമാവിന്റെ കൊമ്പിലും കെട്ടിയിട്ടുണ്ട്. തൂങ്ങിമരണത്തിനിടെ കയര്‍ പൊട്ടി മൃതദേഹം നിലത്തുവീണതാണെന്നാണ് പോലീസിന്റെ നിഗമനം. അമിത മദ്യപാനം മൂലം ഉദ്യോഗസ്ഥന് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കോവിഡ് ബാധിച്ചത് മൂലം ഏതാനും ആഴ്ചകളായി മെഡിക്കല്‍ അവധിയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനുശേഷം മദ്യപാനം നിര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ശബരിമല ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ തിരികെയെത്തിയതിന് ശേഷം ഉദ്യോഗസ്ഥന്‍ വീണ്ടും മദ്യപാനം ആരംഭിച്ചിരുന്നതായി സമീപവാസികളും സുഹൃത്തുക്കളും പറഞ്ഞു. ബുധനാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് ഉദ്യോഗസ്ഥന് നിര്‍ദേശം ലഭിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ജോലിക്ക് പോയിരുന്നില്ല. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. രാത്രി വൈകിയും ഇയാള്‍ തിരിച്ചെത്താതിരുന്നതോടെ ഭാര്യാ പിതാവ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് മുന്നോടിയായി നടത്തിയ ശ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന ഫലമാണ് ലഭിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പ്രാഥമിക പരിശോധനകളില്‍ ആത്മഹത്യയാണെന്നാണ് പോലീസ് സര്‍ജന്റെയും നിഗമനം. ബ്ലോക്ക് നമ്പര്‍ 805‑ല്‍ കലാധരപണിക്കരുടെയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ: അശ്വതി. മക്കള്‍: തീര്‍ഥ, സതീര്‍ഥ്. മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ചു.

Eng­lish Sum­ma­ry: Excise offi­cer found dead

You may like this video also

Exit mobile version