ബോര്‍ഡ് മാത്രം കണ്ട് നെടുങ്കണ്ടം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലേയ്ക്ക് കയറി വന്നാല്‍ ആളുകള്‍ വെള്ളം കുടിക്കും. കാരണം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന നെടുങ്കണ്ടം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് അവിടെ നിന്നും മാറിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ഇപ്പോള്‍ ബോര്‍ഡ് മാത്രമേയുള്ളു അവിടെ പ്രവര്‍ത്തിക്കുന്നത് നെടുങ്കണ്ടം വാട്ടര്‍ അതോറിറ്റിയുടെ ഓഫീസ് മാത്രം. നെടുങ്കണ്ടം പഴയ താലൂക്ക് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഇവിടെ നിന്നും മാറിയിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. എന്നാല്‍ ബോര്‍ഡ മാത്രം മായിക്കുവാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. നെടുങ്കണ്ടം ലേബര്‍ ഓഫീസിന് സമീപത്തെ ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഓഫീസിന്റെ രണ്ടാം നിലയിലാണ് ഇപ്പോള്‍ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
വര്‍ഷം ഒന്നര കഴിഞ്ഞിട്ടും വകുപ്പ് അധികൃതര്‍ കെട്ടിടം പെയിന്റ് ചെയ്യാത്തതും എഴുതിയ ബോര്‍ഡ് മായിക്കാത്തതുമാണ് ജനങ്ങളെ ആശയകുഴപ്പത്തില്‍ എത്തിക്കുവാന്‍ കാരണം. നിരവധി ആളുകളാണ് ദിവസേന നെടുങ്കണ്ടം വാര്‍ട്ടര്‍ അതോറിറ്റിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. രണ്ട് ബോര്‍ഡുകള്‍ കാണുന്നതോടെ ഇതില്‍ ജലസേചന വകുപ്പിന്റെ ഓഫീസ് എവിടെയാണെന്ന ആശങ്കയിലാണ് ആളുകള്‍ ഓഫീസിന്റെ വരാന്തയില്‍ കയറുന്നത്. മദ്യം, കഞ്ചാവ്, ചാരായം അടക്കമുള്ള വിവിധ കേസുകമായി ബന്ധപ്പെട്ടാണ് അധികം ആളുകളും എക്‌സൈസ് ഓഫീസിലേയ്ക്ക് എത്തുന്നത്. ഇതിനാല്‍ തന്നെ ഇത്തരം ഓഫീസുകളില്‍ പലരും കയറി ഇറങ്ങുവാന്‍ മടിക്കും. എത്രയും പെട്ടെന്ന് എക്‌സൈസ് വകുപ്പിന്റെ ബോര്‍ഡ് മായിക്കുകയും വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് മാത്രം പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യമാണ് ഇവിടെ എത്തുന്നവര്‍ അധികാരികളോട് ഉന്നയിക്കുന്നത്.
English Summary: Excise officers Board confusing people
You may like this video also