ലോകത്തിലെ അപൂർവ്വ അറബ് കൈയെഴുത്തു പ്രതികളുടെ പ്രദർശനം ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് ഷാർജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഈ മാസം 9 വരെ രാവിലെ 9 മണി മുതൽ പുലർച്ചെ ഒരുമണിവരെയാണ് പ്രദർശനം. 13, 14 നൂറ്റാണ്ടുകളിൽ ഉള്ളതും സ്പെയിനിൽ സംരക്ഷിച്ചു വരുന്നതുമായ 14 അത്യപൂർവ്വ അറബിക് കയ്യെഴുത്ത് പ്രതികളും ഇവിടെ കാണുവാൻ കഴിയും. സ്പെയിനിന്നു പുറത്ത് ആദ്യമായാണ് ഇത്രയും കൂടുതൽ ശേഖരം പ്രദർശിപ്പിക്കുന്നത്.
മാഡ്രിഡിലെ റോയൽ പാലസിന്റെ അനുമതിയോടെ ഷാർജയിൽ എത്തിച്ച കയ്യെഴുത്ത് പ്രതികളും ഇതിൽ ഉൾപ്പെടും. അബൂ ഉബൈദ് അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ അന്തലൂസി പതിമൂന്നാം നൂറ്റാണ്ടിൽ എഴുതിയ “കിതാബ് അൽ മസാലിക് വ ഇമാമാലിക് ആണ് ഏറ്റവും വിലപിടിച്ച കൈയെഴുത്തു പ്രതി. ജമാൽ അൽ ദീൻ ഇബ്ൻ നബത അൽ മസ്രി എഴുതിയ കിതാബ് സാറ അൽ ഉയൂന് ഫി ഷറഫ് റിസാലാത് ഇബ്ൻ സെയ്ദൂൻ ആണ് മറ്റൊന്ന്. ഇതുപോലെ ഒട്ടേറെ അപൂർവ്വ സൃഷ്ടികൾ ഈ പ്രദർശനത്തിലൂടെ സന്ദർശകർക്ക് കാണുവാൻ കഴിയും.
English Summary; Exhibition of world’s rare manuscripts begins in Sharjah
You may also like this video