പ്രവാസിയായ വിനോദ് പരിക്ഷണാര്‍ത്ഥം കൃഷി ചെയ്യുന്നത് ഡ്രാഗണ്‍ ഫ്രൂട്ട്. പത്തനംതിട്ട ജില്ലയിലൂടെയുള്ള യാത്രാവേളയില്‍ അവിചാരിതാമായാണ് നെടുങ്കണ്ടം താന്നിമൂട് വട്ടപ്പറമ്പില്‍ വിനോദ് രാഘവന്‍ (49) ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷി തോട്ടം കാണുവാന്‍ ഇടയായത്. ഇതിനെ തുടര്‍ന്നാണ് റാന്നിയിലെ മലേഷ്യന്‍ ഇനത്തില്‍പെട്ട റെഡ് ഗ്രാഡണ്‍ ഫ്രൂട്ട് കൃഷിയിലേയ്ക്ക് തിരിഞ്ഞത്.
മരങ്ങളുടെ അടക്കം യാതൊരു തണലും ക്യഷിയിടത്ത് ഉണ്ടാകുവാന്‍ പാടില്ലായെന്നതിനാല്‍ ഹൈറേഞ്ചില്‍ ഈ കൃഷി അധികം ആരും ചെയ്യാറില്ല. തുടക്കമെന്ന നിലയില്‍ പത്ത് സെന്റ് ഭൂമിയില്‍ കൃഷിചെയ്ത് വരുന്നത്. ഭൂമിയില്‍ കുഴിച്ചിട്ട നാലടി ഉയരം വരുന്ന ഒരോ സിമന്റ് തൂണകള്‍ക്കും ചുറ്റുമായി നാല് വീതമുള്ള തണ്ടുകളാണ് നടുന്നത്. വിനോദ് വിദേശത്തേയ്ക്ക് പോയതിന് ശേഷം ഭാര്യ രേഖയും മക്കള്‍ വിവേക്, കൃഷ്ണപ്രിയ എന്നിവര്‍ ചേര്‍ന്നാണ് കൃഷി ഏറ്റെടുത്ത് ചെയ്ത് വരുന്നത്. വേനല്‍കാലത്ത് ചെറുതായി വെള്ളം ഇടയ്ക്ക് അടിച്ചുകൊടുക്കുന്നതോടൊപ്പം മൂന്ന് മാസത്തിലൊരിക്കല്‍ വേപ്പിന്‍ പിണ്ണാക്ക്, ചാണകം എല്ലുപൊടി എന്നിവ് വളമായി നല്‍കും. തെക്കേ അമേരിക്ക ജന്മദേശമായ ഈ ഫലം വിറ്റാമിന്‍ സി, ഫാറ്റി ആസിഡുകള്‍, പൊട്ടാസ്യം, മഗ്നിഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ്.
പ്രമേഹരോഗികള്‍ക്ക് യഥേഷ്ടം കഴിക്കുവാന്‍ കഴിയുന്ന ഈ ഫലം ക്യാന്‍സര്‍ രോഗത്തെ തടയുവാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരിട്ടും ജൂസായും ഐസ്‌ക്രീമായും കഴിക്കുന്നതിനാല്‍ എല്ലാവരുടേയും പ്രിയ ഫലമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. 450 മുതല്‍ 650 ഗ്രാം വരെ തുക്കമുള്ള ഫലങ്ങളാണ് വിളവെടുപ്പില്‍ ലഭിച്ച് വരുന്നത്. ആവശ്യക്കാര്‍ ഏറെയാതതോടെ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാനുള്ള ഒരുക്കത്തിലാണ് വിനോദ് രാഘവന്‍.
English Summary: Exile Experiments in Agriculture: Vinod’s Dragon Fruit Goes Viral
You may also like this video