Site iconSite icon Janayugom Online

മുംബൈയില്‍ വ്യാപനം ആശങ്ക

മുംബൈയിൽ പ്രതിദിന കോവിഡ് കേസുകളിൽ ആയിരം ശതമാനം വർധന. മേയ് മാസം പകുതി മുതലുള്ള കണക്കുകളിലെ അതിതീവ്രവ്യാപനം കോവിഡ് നാലാം തരംഗത്തിന്റെ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇന്നലെ ആകെ 2947 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മേയ് 17ന് മുംബൈയിൽ പ്രതിദിനം 158 കേസുകൾ രേഖപ്പെടുത്തിയപ്പോൾ മൊത്തം സജീവമായ കേസുകളുടെ എണ്ണം 932 ആയിരുന്നു. ഇതാണ് അവസാനമായി ആയിരത്തിൽ താഴെ കേസുകള്‍ ഉണ്ടായിരുന്ന ദിവസം.

ശേഷം ക്രമാനുഗതമായി രോഗികളുടെ എണ്ണത്തിലുണ്ടായ ഉയര്‍ച്ചയില്‍ അഞ്ച് മാസത്തിനിടെ ആദ്യമായി നഗരത്തിലെ സജീവ കേസുകൾ 10,000 കടന്നു. 18,000 ലധികം കേസുകളാണ് ഈ കാലയളവില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. നിലവില്‍ 10,889 രോഗികളാണ് മുംബൈയിലുള്ളത്. 990 ശതമാനത്തിധികം വർധന ഇതോടെ രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ 90 ശതമാനത്തിലധികം കേസുകളും രോഗലക്ഷണങ്ങളില്ലാത്തവയാണെന്നും ആശുപത്രി പ്രവേശനം വേണ്ടിവരുന്നില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. 

രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന കാലയളവ് 5449ൽ നിന്ന് 561 ദിവസമായി കുറയുകയും ചെയ്തു. മഹാരാഷ്ട്രയിലെ പ്രതിദിന കേസുകളുടെ 60 ശതമാനവും ഇന്ത്യയിലെ കോവിഡ് കേസുകളിൽ അഞ്ചിലൊന്നും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനുവരിയിലെ ഒമിക്രോണ്‍ തരംഗത്തിൽ മുംബൈ നഗരത്തില്‍ 91,000 ത്തിലധികം സജീവ കോവിഡ് കേസുകൾ ഉണ്ടായിരുന്നു. ജനുവരി ആറിന് 20,000 കോവിഡ് രോഗികള്‍ സ്ഥിരീകരിച്ചതാണ് മുംബൈയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് ബാധ. 

Eng­lish Sum­ma­ry: Expan­sion con­cerns in Mumbai

You may like this video also

Exit mobile version