Site iconSite icon Janayugom Online

പ്രവാസി പെൻഷൻ വർധിപ്പിച്ചു

pensionpension

കേരള പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശദായവും ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1എ വിഭാഗത്തിന്റെ മിനിമം പെൻഷൻ 3,500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000 രൂപയായുമാണ് വർധിപ്പിച്ചത്. അംശദായം അടച്ച വർഷങ്ങൾക്ക് ആനുപാതികമായി 7,000 രൂപ വരെ പ്രവാസി പെൻഷൻ ലഭിക്കും. ഏപ്രിൽ ഒന്നു മുതൽ 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയും ആയിരിക്കും പ്രതിമാസ അംശദായം.

Eng­lish Sum­ma­ry: Expa­tri­ate pen­sion increased

You may like this video also

Exit mobile version