Site iconSite icon Janayugom Online

പ്രവാസി ക്ഷേമ (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ഭേദഗതിയിലൂടെ പ്രവാസികള്‍ക്കായി ഡിവിഡന്റ് പദ്ധതിയുള്‍പ്പെടെ ക്ഷേമപദ്ധതികള്‍ സര്‍ക്കാരിന് രൂപീകരിക്കാനാകും. ക്ഷേമബോര്‍ഡില്‍ പതിനഞ്ച് ഡയറക്ടര്‍മാരെ നാമനിര്‍ദേശം ചെയ്യുന്നതിനും സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു. ഡയറക്ടര്‍മാരുടെ കാലാവധി മൂന്നു കൊല്ലമായിരിക്കും. കുറഞ്ഞത് രണ്ടുകൊല്ലം വിദേശത്ത് ഉപജീവനത്തിനായി തൊഴില്‍ ചെയ്ത പ്രവാസിയെ ചെയര്‍മാനായി നിശ്ചയിക്കും.

ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ കേരളാ നിയമപരിഷ്കരണ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് 110 കാലഹരണപ്പെട്ട ഭേദഗതി ചട്ടങ്ങള്‍ റദ്ദാക്കുന്ന 2024 കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ നിയമസഭ പാസാക്കി.
ഭേദഗതി ചട്ടങ്ങള്‍ അവയുടെ മൂലനിയമത്തിന്റെ ഭാഗമായതിനാല്‍ അവ സ്റ്റാറ്റ്യൂട്ട് ബുക്കില്‍ പ്രത്യേകം നിലനിര്‍ത്തേണ്ടതില്ല. നിയമമന്ത്രി പി രാജീവ് ബില്ലുകള്‍ അവതരിപ്പിച്ചു.

Exit mobile version