Site icon Janayugom Online

പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് ബില്ലുകള്‍ അടക്കാം: പുതിയ സംവിധാനം നിലവില്‍

bill

പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്. റുപ്പീ ഡ്രോയിങ് അറേഞ്ചുമെന്റിനു കീഴില്‍ ഭാരത് ബില്‍ പെയ്‌മെന്റ് സിസ്റ്റത്തിലൂടെ (ബിബിപിഎസ്) വിദേശത്തു നിന്നു പണമയക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ സബ്‌സിഡിയറിയായ ഭാരത് ബിൽ പേ ലിമിറ്റഡ്, ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് എന്നിവയുമായി സഹകരിച്ച് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചത്. 

ഇതോടെ, എക്‌സ്‌ചേഞ്ച് ഹൗസുകളും ബാങ്കുകളും ഉള്‍പ്പെടെയുള്ള വിദേശ റെമിറ്റന്‍സ് പങ്കാളികള്‍ക്ക് 20,000‑ത്തില്‍ ഏറെ ബില്ലര്‍മാരുടെ ഇരുപതിലേറെ വിഭാഗങ്ങളിലായുള്ള യൂട്ടിലിറ്റി ബില്ലുകൾ ചെലവു കുറഞ്ഞതും സൗകര്യപ്രദമായ രീതിയില്‍ അടക്കാന്‍ സൗകര്യമൊരുങ്ങിയിരിക്കുകയാണ്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ വെച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പുതിയ സംവിധാനം അവതരിപ്പിച്ചു. 

Eng­lish Sum­ma­ry: Expats can pay bills from abroad: New sys­tem in place

You may like this video also

Exit mobile version