Site icon Janayugom Online

ക്യൂബൻ വാക്സിൻ അബ്ഡല ലോകാരോ​ഗ്യ സംഘടനയുടെ അനുമതി നേടാൻ സജ്ജമായതായി വിദഗ്ധർ

കോവിഡിനെതിരെ ക്യൂബ വികസിപ്പിച്ചെടുത്ത അബ്ഡല (സിഐജിബി ‑66) പ്രതിരോധ വാക്സിൻ ലോകാരോ​ഗ്യ സംഘടനയുടെ അനുമതി നേടാൻ സജ്ജമായതായി വിദ​​ഗ്ധർ. ഇതിനുള്ള വിശദമായ റിപ്പോർട്ടുകളും രേഖകളും അടങ്ങിയ ഫയലുകൾ തയ്യാറാക്കിയിട്ടുണ്ട്.

ലോകാരോ​ഗ്യ സംഘടനവഴി വാക്സിന് അന്താരാഷ്ട്ര അം​ഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലെ ആദ്യ ഘട്ടത്തിലാണ് ക്യൂബ. തദ്ദേശീയമായി വികസിപ്പിച്ച അഞ്ച് വാക്സിനുകളുമായാണ് ക്യൂബ കോവിഡ് പ്രതിരോധ പോരാട്ടത്തിനിറങ്ങിയത്. പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ക്യൂബയ്ക്ക് തദ്ദേശീയർക്കായി ഉന്നത ഫലപ്രാപ്തിയുള്ള വാക്സിനുകൾ തയ്യാറാക്കാനായിരുന്നു.

വാക്സിൻ സംബന്ധിച്ച രേഖകളിന്മേലുള്ള വിദ​ഗ്ധ പരിശോധനയ്ക്ക് തയ്യാറാണെന്ന് യു എൻ ഏജൻസിയെ അറിയിച്ചതായി ബയോടെക്നോളജിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഗ്രൂപ്പായ ബയോ ​ക്യൂബ ഫാർമ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ക്ലിനിക്കൽ‑പ്രിക്ലിനിക്കൽ ​ഗവേഷണങ്ങൾ, മരുന്ന് ഉല്പാദനം തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബയോ ക്യൂബ ഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് വ്യക്തമാക്കി.

Eng­lish summary;Experts say the Cuban vac­cine is ready to be approved by the World Health Organization

You may also like this video;

Exit mobile version