മുംബൈയിൽ നാവികസേനാ യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം സ്ഫോടക വസ്തുവല്ലെന്ന് കണ്ടെത്തൽ. കപ്പലിലെ എസി കംപാർട്ട്മെന്റിലാണ് പൊട്ടിത്തെറി നടന്നതെന്നും സേന അറിയിച്ചു. അപകടത്തിൽ മൂന്നു നാവിക ഉദ്യോഗസ്ഥരാണ് മരിച്ചതെന്നും നാവികസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ 11 പേർക്കു പരിക്കേറ്റിരുന്നു. ഇവർ നാവിക ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്യാർഡിലായിരുന്ന കപ്പലിന്റെ അകത്തെ കംപാർട്ട്മെന്റിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സ്ഫോടനം. നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
English Summary: Explosion at INS Ranveer: Discovery not the cause of the explosive
You may like this video also