മലപ്പുറം ബിജെപിയിൽ പൊട്ടിത്തെറി. മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെൽ കൺവീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമൽ ഉദേഷ് പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിയിൽനിന്ന് ജാതി വിവേചനം നേരിട്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. കാലങ്ങളായി ചിലർ പാർട്ടിക്കുള്ളിലെ സീറ്റുകൾ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും ഉദേഷ് ആരോപിച്ചു. മുൻപ് തിരൂർ നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നുവെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. പാർട്ടിക്കുള്ളിലെ ജാതി വിവേചനം, സീറ്റ് നിഷേധം എന്നിവയിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ബിജെപിയിൽ പൊട്ടിത്തെറി; മീഡിയ സെൽ കൺവീനർ രാജിവച്ചു, പാർട്ടിയിൽ ജാതി വിവേചനമെന്ന് ആരോപണം

