Site iconSite icon Janayugom Online

കൊല്ലം അഞ്ചലിൽ യുഡിഎഫിൽ പൊട്ടിത്തെറി; ലീഗ് സ്ഥാനാർത്ഥി മത്സരിച്ചാൽ നോമിനേഷൻ പിൻവലിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊല്ലം അഞ്ചലിൽ യുഡിഎഫിൽ ശക്തമായ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷൻ സീറ്റ് മുസ്ലീം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്റെ 38 സ്ഥാനാർത്ഥികൾ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലീഗ് സ്ഥാനാർത്ഥി മത്സരിക്കുകയാണെങ്കിൽ തങ്ങൾ നോമിനേഷൻ പിൻവലിക്കുമെന്ന് നാല് പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികൾ ഒപ്പിട്ട കത്ത് ഡിസിസി പ്രസിഡന്റിന് നൽകി. 

കോൺഗ്രസ് നേതാവ് പി ബി വേണുഗോപാലിനെ അഞ്ചൽ ഡിവിഷനിൽ മത്സരിപ്പിക്കണം എന്നതാണ് സ്ഥാനാർത്ഥികളുടെ പ്രധാന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്, ഡിസിസി നേതൃത്വം ഇന്നലെ സീറ്റ് ലീഗിന് നൽകുന്നതിന് മുൻപുതന്നെ വേണുഗോപാൽ വാർഡിൽ പ്രചരണം തുടങ്ങിയിരുന്നു. നിലവിൽ ലീഗിന് വേണ്ടി അഞ്ചൽ ബദറുദ്ദീൻ ആണ് മത്സരരംഗത്തുള്ളത്.

Exit mobile version