Site iconSite icon Janayugom Online

വിക്ഷേപണം പരാജയം; ഇലോണ്‍ മസ്കിന്റെ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു

ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് വിക്ഷേപിച്ച റോക്കറ്റ് ഷിപ്പ് — ദി സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി വിക്ഷേപണം പരാജയപ്പെട്ടു. സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവിയാണ് വിക്ഷേപണസ്ഥലത്ത് നിന്ന് ഉയര്‍ന്നതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചത്. ഭൂമിയില്‍ നിന്ന് 150 മൈല്‍ ഉയരത്തിലേക്ക് പോകേണ്ടതായിരുന്നു ഈ പേടകം.

ഇലോണ്‍ മസ്‌കിന്റെ ടെക്സാസിലെ ബൊക്ക ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നായിരുന്നു സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. അതേസമയം, സൂപ്പര്‍ ഹെവി റോക്കറ്റിന്റെ 33 റാപ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചു എന്നത് തന്നെ ഒരു നേട്ടമായാണ് വിലയിരുത്തുന്നത്. ബഹിരാകാശ ശൂന്യതയില്‍ പേടകങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ കഴിയുന്ന സാങ്കേതികവിദ്യയെ സാധൂകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വിക്ഷേപണം.

 

Eng­lish Sam­mury: spec­tac­u­lar explo­sion of SpaceX’s new Star­ship rock­et min­utes after it soared off its launch pad

Exit mobile version