Site iconSite icon Janayugom Online

സ്ഫോടകവസ്തു നിർമ്മാണശാലയിൽ പൊട്ടിത്തെറി: 17 മരണം

പ്രവർത്തിക്കുന്ന സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി ഉയർന്നു. കറ്റോൾ വൽഗാവ് ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന എസ്ബിഎൽ കമ്പനിയിൽ ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തിൽ പതിനെട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡിറ്റണേറ്ററുകളും വിവിധതരം സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന ഈ യൂണിറ്റിൽ ജോലി നടന്നു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് സൂചനയുണ്ട്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ നിർമ്മാണ യൂണിറ്റ് പൂർണമായും തകരുകയും കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പരിക്കേറ്റവരെ ഉടൻ തന്നെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിലേക്കും വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ സമീപത്തെ സർക്കാർ മെഡിക്കൽ കോളജിലേക്കും മാറ്റി. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. 

Exit mobile version