പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ സർക്കാർ ഉയർത്തി. രാജ്യത്തെ എണ്ണശുദ്ധീകരണശാലകളുടെ അധികനേട്ടത്തിന് നികുതി ഏർപ്പെടുത്തുകയും ചെയ്തു. പെട്രോൾ, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ ഏർപ്പെടുത്തിയത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നുനിൽക്കുന്നതിനാൽ ആഭ്യന്തര ഉത്പാദകർക്കുണ്ടാകുന്ന അധികനേട്ടത്തിന്മേൽ നികുതി ചുമത്തുകയും ചെയ്തു. ടണ്ണിന് 23,230 രൂപയാണ് ഈയിനത്തിൽ കമ്പനികൾ നൽകേണ്ടത്.
റഷ്യ‑യുക്രൈൻ സംഘർഷത്തെതുടർന്ന് വില ഉയർന്നപ്പോൾ രാജ്യത്തെ റിഫൈനറികൾക്ക് അപ്രതീക്ഷിത നേട്ടമുണ്ടായതായും അതുകൊണ്ടുതന്നെ അതിന്മേലുള്ള സെസ് കമ്പനികൾക്ക് ബാധ്യതയാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
English summary;Export duty on diesel and petrol has been increased
You may also like this video;