സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്‌കൂൾ, കോളജ്, പ്രൊഫഷണൽ കോളജ് എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളിലും ബോധവല്ക്കരണം എത്തണം. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്നതാകണം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ലോകമാകെ വ്യാപിച്ച മയക്കുമരുന്നു ലോബിക്കെതിരേ നടക്കുന്ന സമരങ്ങൾക്ക് കേരളത്തിന്റെ ഐക്യദാർഢ്യമായി ഈ അതിവിപുല ബോധവല്കരണം മാറണമെന്ന് മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച അവബോധം നൽകുന്നതിന് വിമുക്തി മിഷൻ അധ്യാപകർക്കായി തയാറാക്കിയ “കരുതൽ” എന്ന കൈപ്പുസ്തകം മന്ത്രി ആന്റണി രാജുവിനു നൽകിയും വിദ്യാർത്ഥികൾക്കായി തയാറാക്കിയ കവചം എന്ന കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിനു നൽകിയും മന്ത്രി എം വി ഗോവിന്ദൻ പ്രകാശനം ചെയ്തു. വിമുക്തി മിഷൻ സംസ്ഥാനതലത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
English Summary:Extensive campaign is needed to eradicate drugs: Excise Minister
You may also like this video