Site iconSite icon Janayugom Online

വിവാഹേതര ബന്ധം ;ആട്ടുകല്ല് തലയിലിട്ട് ഭര്‍ത്താവിനെ കൊന്ന ഭാര്യ അറസ്റ്റിൽ

വിവാഹേതരബന്ധത്തെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിന്റെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. തമിഴ്‌നാട് കുംഭകോണം
മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗര്‍ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭര്‍ത്താവ് അന്‍പരശനെ (42) കൊലപ്പെടുത്തിയത്. പത്ത്
വര്‍ഷം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്. തിരുഭുവനത്തെ ബേക്കറിയില്‍ ജോലിചെയ്യുന്ന അന്‍പരശന്‍, അവിടെ ജോലി ചെയ്യുന്ന സ്ത്രീയുമായി
അടുപ്പത്തിലായി. വിഷയത്തില്‍ കലൈവാണിയും അന്‍പരശനും തമ്മില്‍ തര്‍ക്കമാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അന്‍പരശന്‍ ബേക്കറിയിലെ ജോലി
ഉപേക്ഷിച്ച് മരപ്പണിക്ക് പോയി. എന്നാല്‍ ബേക്കറിയിലെ സ്ത്രീക്കൊപ്പം അന്‍പരശനെ കലൈവാണി വീണ്ടും കാണുകയായിരുന്നു. പ്രകോപിതയായ കലൈവാണി അന്‍പരശന്‍ ഉറങ്ങിയപ്പോള്‍ ആട്ടുകല്ല് തലയില്‍ ഇട്ട് കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version