Site iconSite icon Janayugom Online

ഉത്തരേന്ത്യയിൽ അതിശൈത്യവും പുകമഞ്ഞും രൂക്ഷം; വിമാന, റെയിൽ സർവീസുകൾ അവതാളത്തിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും പുകമഞ്ഞും രൂക്ഷമാകുന്നു. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് ശക്തമാണ്. ഇന്നലെ നിരവധി വിമാന, റെയിൽ സർവീസുകളെ മൂടൽമഞ്ഞ് ബാധിച്ചു. രാജ്യതലസ്ഥാനത്ത് പുകമഞ്ഞ് ശക്തമായതോടെ വായു മലിനീകരണവും വർധിച്ചത്. 

മിക്ക ഇടങ്ങളിലും വായു ഗുണനിലവാര തോത് 500 നുമുകളിലാണ്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഡല്‍ഹി സർക്കാർ ശക്തമാക്കിയിരുന്നു. പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് കനത്ത പിഴയാണ് ഏർപ്പെടുത്തി. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള BA6 വാഹനങ്ങൾക്ക് മാത്രമാണ് ഡല്‍ഹിയില്‍ പ്രവേശനം ഉള്ളത്. ട്രക്കുകളുടെ പ്രവേശനവും വിലക്കിയിരുന്നു. വരുന്ന ദിവസങ്ങളിൽ ശൈത്യം കൂടുതൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മൂടൽമഞ്ഞിനെനെ തുടർന്ന് കാഴ്ച്ച പരിമിതി കുറഞ്ഞത് റോഡ് അപകടങ്ങൾക്കും കാരണമാകുന്നത്. 

Exit mobile version