Site iconSite icon Janayugom Online

കടുത്ത ചൂട്; കാറിനുള്ളിൽ അടച്ചിട്ട പൊലീസ് നായയ്ക്ക് ദാരുണാന്ത്യം

വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ അമേരിക്കൻ പോലീസ് സേനയിലെ നായയ്ക്ക് ദാരുണാന്ത്യം. സെപ്റ്റംബർ 4നായിരുന്നു സംഭവം. വെസ്റ്റ് ഹവായ് ആസ്ഥാനമായുള്ള പോലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ വൈസ് സെക്ഷനിലെ അംഗമായിരുന്ന K9 ആർച്ചർ എന്ന നായയാണ് കൊല്ലപ്പെട്ടത്. 2021‑ലാണ് ആർച്ചർ പോലീസ് സേനയിൽ ചേർന്നത്. ആറര വയസായിരുന്നു അന്ന് പ്രായം. ഇത് തടയാന്‍ കഴിയുന്ന ഒരു ദുരന്തമായിരുനെന്നും നായകളെ ഒരു കാരണവശാലും വാഹനങ്ങളിൽ ശ്രദ്ധിക്കാതെയിടരുതെന്നും പോലീസ് മേധാവി റീഡ് മഹുന പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പോലീസ് മേധാവി കൂട്ടിച്ചേർത്തു.

Exit mobile version