Site iconSite icon Janayugom Online

എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്

sethusethu

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

മലയാളത്തില്‍ കഥകളും നോവലുകളും എഴുതുന്ന സേതു എന്ന സേതുമാധവന് ‘പാണ്ഡവപുരം’ എന്ന നോവലിനും ‘പേടിസ്വപ്നങ്ങള്‍’ എന്ന കഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘അടയാളങ്ങള്‍’ എന്ന നോവലിന് കേന്ദ്രസാഹിത്യ പുരസ്കാരവും ‘ചേക്കുട്ടി’ എന്ന ബാലസാഹിത്യ നോവലിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു.

മറുപിറവി, പാണ്ഡവപുരം, ഏഴാംപക്കം, കൈമുദ്രകള്‍, നവഗ്രഹങ്ങളുടെ തടവറ (പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊത്ത്), അടയാളങ്ങള്‍ തുടങ്ങിയ നോവലുകളും തിങ്കളാഴ്ചയിലെ ആകാശം, വെളുത്ത കൂടാരങ്ങള്‍, അശ്വിനത്തിലെ പൂക്കള്‍, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങള്‍, അരുന്ധതിയുടെ വിരുന്നുകാരന്‍, ദൂത്, ഗുരു തുടങ്ങിയ കഥകളും അപ്പുവും അച്ചുവും, ചേക്കുട്ടി എന്നീ ബാലസാഹിത്യവുമാണ് പ്രധാന കൃതികള്‍. വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. 

പുതുതലമറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണ് സേതുവെന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളെന്ന് വിധിനിര്‍ണ്ണയ സമിതി വിലയിരുത്തി. പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ സൂക്ഷ്മ ജാഗ്രത സേതുവിനെ വ്യത്യസ്തനാക്കുന്നു. തന്റെ രചനകളിലും ജീവിതത്തിലും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും സമിതി വിലയിരുത്തി.

Eng­lish Sum­mery: Writer sethu bagged Ezhuthachan award

You may also like this video

Exit mobile version