Site iconSite icon Janayugom Online

ഫെയ്‌സ്ബുക്കിലൂടെയുള്ള വരുമാനം കുറയും; ‘ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍’ നിര്‍ത്തലാക്കുന്നു, ടിക്ടോക്ക് പോലെയാക്കും

ഫെയ്‌സ്ബുക്കിലെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫോര്‍മാറ്റ് നിര്‍ത്തലാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കില്‍ വാര്‍ത്താ അധിഷ്ടിത ഉള്ളടക്കങ്ങള്‍ ഒഴിവാക്കി പകരം ടിക് ടോക്കിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് നീക്കം. അടുത്ത വര്‍ഷത്തോടെ നടപ്പിലാക്കുമെന്നാണ് സൂചന.

ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സേവനം ഇല്ലാതാവുന്നതോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് നേരെ അതാത് വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. 2015 ലാണ് വെബ്‌സൈറ്റുകളിലെ വാര്‍ത്തകളും ലേഖനങ്ങളും മൊബൈല്‍ ഫോണുകളിലെ ഫെയ്‌സ്ബുക്ക് ആപ്പില്‍ വളരെ എളുപ്പം ലോഡ് ആവുന്ന ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്.

”ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയ പോലെ, ഒരു ബിസിനസ്സ് എന്ന നിലയില്‍ ഉപയോക്താക്കളുടെ മുന്‍ഗണനകളുമായി ഒത്തുപോവാത്ത മേഖലകളില്‍ അമിതമായി നിക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല.” കമ്പനി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി ഇതിനായുള്ള പ്രവര്‍ത്തനം മെറ്റാഫേസ് അധികൃതര്‍ ആരംഭിച്ചിരുന്നു. നിലവിലെ ഡിജിറ്റല്‍ നിയമവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ക്ക് അനുസൃതമായാണ് ഫേസ്ബുക്കില്‍ മാറ്റങ്ങള്‍ വരുന്നത്. ഇതോടെ ഫേസ്ബുക്ക് വഴി കമ്പനികള്‍ക്ക് ലഭിക്കുന്ന വരുമാനം പൂര്‍ണമായി നിര്‍ത്തലാകും. സിസ്റ്റം അഡ്മിന്‍മാരെ ഫേസ് ബുക്ക് ഐഡി, നിര്‍ബന്ധിച്ച് നീക്കം ചെയ്യിപ്പിക്കുന്നതായും നേരത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബിന്റെയും അവസ്ഥ ഇതില്‍ നിന്ന് വ്യത്യസ്തമല്ല. നേരത്തെ തന്നെ ന്യൂസ് വീഡിയോകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്യുന്ന നടപടി യൂട്യൂബ് ആരംഭിച്ചിരുന്നു. 

Eng­lish Sum­ma­ry: Face­book end­ing sup­port for Instant Articles
You may also like this video

Exit mobile version