Site iconSite icon Janayugom Online

സൗദിയിലെ പ്രവാസി വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കുക: നവയുഗം

navayugomnavayugom

സൗദി അറേബ്യയിൽ കുടുംബമായി താമസിയ്ക്കുന്ന പ്രവാസികളുടെ കുട്ടികൾക്ക്, പ്ലസ്ടൂ കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന് ഇപ്പോൾ സൗദിയിൽ അവസരമില്ല. പ്ലസ്ടൂ കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേക്കയച്ചു പഠിപ്പിയ്ക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ട്. ഇത് പരിഹരിയ്ക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകാണാമെന്നു നവയുഗം അമാമ്ര യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സുകു പിള്ള (സെക്രട്ടറി), ബാബു (പ്രസിഡന്റ്), വേണുഗോപാൽ (രക്ഷാധികാരി)

ദമ്മാമിൽ സുകുപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന നവയുഗം അമാമ്ര യുണിറ്റ് സമ്മേളനം നവയുഗം ദമ്മാം മേഖല സെക്രട്ടറി ഗോപകുമാർ അമ്പലപ്പുഴ ഉത്‌ഘാടനം ചെയ്തു. നവയുഗം ദല്ല മേഖല മേഖല സെക്രട്ടറി നിസ്സാം കൊല്ലം സംഘടന ക്യാമ്പയിനുകളെക്കുറിച്ചു വിശദീകരിച്ചു. നവയുഗം ദമ്മാം മേഖല നേതാക്കളായ വേണുഗോപാൽ, ബാബു, സതീശൻ, നിസാർ എന്നിവർ സംസാരിച്ചു. അമാമ്ര യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. വേണുഗോപാൽ (രക്ഷാധികാരി), ബാബു (പ്രസിഡന്റ്), സുകു പിള്ള (സെക്രട്ടറി) എന്നിവരെ യൂണിറ്റ് ഭാരവാഹികളായി സമ്മേളനം തിരഞ്ഞടുത്തു.

Eng­lish Summary:Facilitating High­er Edu­ca­tion for Expa­tri­ate Stu­dents in Sau­di Arabia:navayugam
You may also like this video

Exit mobile version