Site iconSite icon Janayugom Online

അധ്യാപിക നല്‍കിയത് വ്യാജ ബി എഡ് സർട്ടിഫിക്കറ്റ്; ഒപ്പും സീലുംവരെ വ്യാജം, കയ്യോടെ കണ്ടെത്തി അധികൃതര്‍

fraudfraud

അധ്യാപക യോഗ്യതാ പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിനി പരിശോധനക്ക് ഹാജരാക്കിയ അധ്യാപക ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയിൽ പട്ടാന്നൂരിലെ ഹസീനക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. 2019 നവമ്പറിൽ നടത്തിയ കെ-ടെറ്റ് കാറ്റഗറി 2 പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ നടത്തിയ പരിശോധനയിലാണ് ബിഎഡ് വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയത്.

പരീക്ഷയിൽ വിജയിച്ച പട്ടാന്നൂർ സ്വദേശിനി ബീഹാർ പട്നയിലെ മഗധ യൂനിവേഴ്സിറ്റിയിൽ നിന്നും ബി എഡ് ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് വിശ്വാസ്യതക്കായി യൂണിവേഴ്സിറ്റിയിൽ അയച്ചപ്പോഴാണ് വ്യാജമെന്ന് തെളിഞ്ഞത്. മഗധ സർവകലാശാലയുടെ എംബ്ലവും സീലും ഉപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version