Site iconSite icon Janayugom Online

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുഖ്യപ്രതി പിടിയിൽ

എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുഖ്യപ്രതി ചെന്നൈയിൽ പിടിയിലായി. ചെന്നൈയിൽ എജ്യുക്കേഷനൽ കൺസള്‍ട്ടൻസി നടത്തുന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. റിയാസാണ് കലിംഗ സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.
കായംകുളം എംഎസ്എം കോളെജിലെ എംകോം ഒന്നാം വർഷ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിന് പ്രവേശനം നേടിയതു വിവാദമായിരുന്നു. സർ‌ട്ടിഫിക്കറ്റിന്റെ ഉറവിടം ചെന്നൈ ആണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യജ സർട്ടിഫിക്കറ്റിന് പ്രതിഫലമായി 40,000 രൂപ നൽകിയതായി പ്രതി സമ്മതിച്ചതായാണ് സൂചന. ഫോൺകോൾ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി ആരംഭിക്കാൻ കേരള സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചിരുന്നു. കോളജ് പ്രിൻസിപ്പൽ, കൊമേഴ്‌സ് വകുപ്പ് മേധാവി, വിവരാവകാശ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണ് നടപടി.

Eng­lish sum­ma­ry; Fake Cer­tifi­cate Case: Main Accused Arrested

you may also like this video;

Exit mobile version