Site iconSite icon Janayugom Online

വ്യാജ സർട്ടിഫിക്കറ്റ് വിവാദം സർവകലാശാലയുടെ യശസിന് കളങ്കം ചാർത്തുന്നത്: കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ അജികുമാർ

KUKU

കായംകുളം എം എസ് എം കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം സർവകലാശാലയുടെ യശസിന് കളങ്കം ചാർത്തുന്നതാണെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ അജികുമാർ പറഞ്ഞു.
യു ജി സിയുടെ നാക് ടീമിന്റെ എ ഡബിൾ പ്ലസ് നേടിയ കേരളത്തിലെ ആദ്യ സർവകലാശാലയാണ് കേരള യൂണിവേഴ്സിറ്റി. കൂടാതെ എൻ ഐ ആർ എഫിന്റെ ഇരുപത്തി നാലാമത്തെ റാങ്കും സർവകലാശാലക്ക് ലഭിച്ചു. കായംകുളം എം എസ് എം കോളേജിൽ ബിരുദ കോഴ്സ് പൂർത്തിയാക്കാത്ത നിഖിൽ തോമസ് എന്ന വിദ്യാർത്ഥി അതെ കാലയളവിൽ മറ്റൊരു സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുമായി വന്നപ്പോൾ ബിരുദാനന്ദര കോഴ്സിന് പ്രവേശനം നൽകിയത് ഗുരുതരമായ വീഴ്ചയാണ്.
അതെ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ അഡ്മിഷന്റെ ചുമതല വഹിച്ചപ്പോൾ പോലും വിദ്യാർത്ഥി നേതാവ് കൂടിയായ നിഖിൽ തോമസിനെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നത് വിശ്വസനീയമല്ല.
27 ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം വിഷയം ചർച്ച ചെയ്യുകയും ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും.
ഇത്തരക്കാർ എങ്ങനെ നേതൃത്വത്തിൽ എത്തുന്നു എന്നത് ബന്ധപ്പെട്ട വിദ്യാർത്ഥി പ്രസ്ഥാനം ആത്‍മപരിശോധന നടത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Fake cer­tifi­cate con­tro­ver­sy tar­nish­es rep­u­ta­tion of uni­ver­si­ty: Ker­ala Uni­ver­si­ty Syn­di­cate Mem­ber A Ajikumar

You may also like this video

Exit mobile version