Site iconSite icon Janayugom Online

വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ്: ആശങ്ക അറിയിച്ച് സുപ്രീംകോടതി

കോവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക ഉന്നയിച്ച് സുപ്രീം കോടതി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കിവരുന്ന 50,000 രൂപയുടെ എക്സ്ഗ്രേഷ്യ ലഭിക്കുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അപേക്ഷകള്‍ നല്‍കുന്നതിലാണ് കോടതി ആശങ്ക അറിയിച്ചത്. ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ, ബി വി നാഗരത്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. നമ്മുടെ ധാര്‍മ്മികത ഇത്രയും താഴ്ന്നിട്ടില്ലെന്നാണ് കരുതിയത്. വ്യാജ കോവിഡ് നഷ്ടപരിഹാരക്കേസുകളില്‍ അന്വേഷണം നടത്താന്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് (സിഎജി) നിര്‍ദേശം നല്‍കാമെന്നും കോടതി പറഞ്ഞു. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും എക്സ്ഗ്രേഷ്യ നഷ്ടപരിഹാരം ദുരുപയോഗം ചെയ്യുന്നതില്‍ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ ക്ലെയിമുകളുടെ കാര്യത്തിൽ വിശദമായ അപേക്ഷ സമർപ്പിക്കാനും നഷ്ടപരിഹാരം ഫയൽ ചെയ്യുന്നതിനുള്ള സമയം പരിമിതപ്പെടുത്താനും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Summary:Fake covid Death Cer­tifi­cate: Supreme Court express­es concern
You may also like this video

Exit mobile version