Site iconSite icon Janayugom Online

‘ഡോക്ർടര്‍’ ബോർഡ് വെച്ച് ഗുഹ്യരോഗങ്ങൾക്ക് ചികിത്സ; വ്യാജ ‘ഡോക്ടര്‍മാര്‍’ പിടിയിൽ

doctorsdoctors

ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ ‘ഓപ്പറേഷൻ വ്യാജൻ’ പരിശോധനയിൽ വ്യാജ ചികിത്സ നടത്തിയതിന് കുന്നംകുളം, തൃശൂർ കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ നിന്നായി രണ്ടുപേർ പിടിയിലായി. ഇരുവരും ഗുഹ്യരോഗങ്ങൾക്ക് ചികിത്സ നടത്തിയിരുന്നവരാണ്. കുന്നംകുളം യൂണിറ്റി ആശുപത്രിയ്ക്കു സമീപം പൈൽസ്, ഫിസ്റ്റുല ക്ലിനിക് എന്ന പേരിൽ ക്ലിനിക്ക് നടത്തിയിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി ത്രിദീപ് കുമാർ റോയ് (55), കിഴക്കുംപാട്ടുകര താഹോർ അവന്യൂവിൽ ചാന്ദ്സീ ക്ലിനിക് എന്നപേരിൽ പൈൽസ്, ഹിസ്റ്റുല രോഗങ്ങൾക്ക് ഹോമിയോ ക്ലീനിക് നടത്തിവന്നിരുന്ന ദിലീപ് കുമാർ സിക്തർ (67) എന്നിവരാണ് പിടിയിലായത്. വ്യാജ ചികിത്സ നടത്തിയിരുന്ന ഇരുവരും പാരമ്പര്യ ചികിത്സകരാണെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളായി ചികിത്സ നടത്തുന്നുണ്ടെന്നുമാണ് പരിശോധന സംഘത്തോട് പറഞ്ഞത്.

പരിശോധനയ്ക് മെഡിക്കൽ ഓഫീസർമാരായ ഡോ ടി പി ശ്രീദേവി, ഡോ കാവ്യ കരുണാകരൻ എന്നിവർ നേതൃത്വം നൽകി.
മൂലക്കുരു, അര്‍ശസ് ചികിത്സ നടത്തിയിരുന്ന വാടാനപ്പിള്ളി ആലുമ്മാവില്‍ മീര ക്ലിനിക് നടത്തുന്ന രജിത് ബിശ്വാസ്, മാള വടമ പട്ടാളംപടിയില്‍ ക്ലിനിക് നടത്തുന്ന ഭൗമിക്, ആയുര്‍വേദ നേത്രചികിത്സ നടത്തിയിരുന്ന ചേര്‍പ്പ് പനംകുളം മണക്കുളത്ത് ഷീല, പനംകുളം തൈക്കൂടത്ത് വീട്ടില്‍ മോഹന വൈദ്യര്‍, ഇരിങ്ങാലക്കുട ടൗണില്‍ ശിവസന്നിധി സ്ഥാപനം നടത്തുന്ന വിശ്വനാഥൻ, പാരമ്പര്യ നാട്ടുവൈദ്യനായ കൊടകര മറ്റത്തൂര്‍ ജയകുമാര്‍, നാട്ടുചികിത്സ നടത്തിയിരുന്ന വാടാനപ്പിള്ളി തളിക്കുളം സുരേഷ്, ട്രാവൻകൂര്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാതെ ചികിത്സ നടത്തുന്ന മാളയിലെ ഡോ. റോസി എന്നിവര്‍ക്കെതിരെ റൂറല്‍ പൊലീസ് കേസെടുത്തു.

വ്യാജ ചികിത്സകന്‍ കസ്റ്റഡിയിൽ

കയ്പമംഗലം: വ്യാജ ചികിത്സ നടത്തിയിരുന്ന വഴിയമ്പലത്തുള്ള ശാന്തി ക്ലിനിക്കിലെ ദീപു സർക്കാറിനെ കയ്പമംഗലം പൊലീസ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. ജില്ല മെഡിക്കൽ ഓഫീസറുടെ ഉത്തരവ് പ്രകാരം, മതിലകം ബ്ലോക്ക് പരിധിയിൽ വ്യാജ ചികിത്സ നടത്തുന്നവരെ കണ്ടെത്തുന്നതിനായി 5 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. സാനു എം പരമേശ്വരൻ നേതൃത്വം നൽകിയ പരിശോധനയിൽ കുന്നംകുളം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മിഥു കെ തമ്പി, എസ്എൻ പുരം ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ലേംസി ഫ്രാൻസിസ്, കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ആർ സുരേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം എസ് ബിനോജ്, പെരിഞ്ഞനം സിഎസ്‌സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖില എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Fake ‘doc­tors’ arrested

You may also like this video

Exit mobile version