Site icon Janayugom Online

തീക്കട്ടയിലും ഉറുമ്പരിക്കുന്നു: ജനമൈത്രി പൊലീസ് സ്‌റ്റേഷന്റെ പേരിലും വ്യാജ ഫേയ്‌സ്ബുക്ക്!

fb

നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ പേരിലും വ്യാജ ഫെയ്‌സ്ബുക്ക്. നെടുങ്കണ്ടം ജനമൈത്രി പിഎസ് എന്ന പേരിലാണ് വ്യാജ ഫെയ്‌സ് ബുക്ക് പേജ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ നെടുങ്കണ്ടം എന്ന ചുവന്ന പെയിന്റിന് എഴുതിയ പഴയ പൊലീസ് സ്‌റ്റേഷന്റെ ഫോട്ടോയാണ് ഇതിന്റെ പ്രഫൈല്‍ ചിത്രമായി ഇട്ടിരിക്കുന്നത്. ഇത്തരത്തില്‍ ഫെയ്‌സബുക്ക് ഉള്ളതായി അറിയില്ലായെന്ന് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. 2015ല്‍ ആരംഭിച്ച ഫെയ്‌സ് ബുക്കാണ് സമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നത്. നെടുങ്കണ്ടം പ്രസ് ക്ലബ്ബിന്റെ പേരിലും ഇത്തരത്തില്‍ ഫെയ്‌സ് ബുക്ക് പേജും പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നെടുങ്കണ്ടം പ്രസ് ക്ലബ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ തൊട്ടുപിന്നാലെയാണ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ പേരില്‍ ഫെയ്‌സ് ബുക്ക് പ്രചരിക്കുന്നത്. ഇത്തരം പേജുകളില്‍ വരുന്ന സന്ദേശങ്ങള്‍ ഔദ്യോഗിക ആളുകള്‍ ഇടുന്നതാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുവാന്‍ ഇടയാകും. ഇത് വലിയ ഭവിക്ഷത്തിലേയ്ക്ക് എത്തുമെന്നതിലാണ് ഇത്തരം പേജുകള്‍ വ്യാജമായി നിര്‍മ്മിക്കുന്നതിനെ തടയുന്നത്. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ പേരില്‍ ഉണ്ടായിരിക്കുന്ന ഫോയ്‌സ് ബുക്ക് ഇല്ലാതാക്കുവാനുള്ള നടപടികള്‍ പൊലീസ് വകുപ്പ് ഉടന്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Fake Face­book page in the name of Jana­maithri Police Sta­tion too

You may like this video also

Exit mobile version