Site iconSite icon Janayugom Online

ബീഹാറിലെ വ്യാജമദ്യ ദുരന്തം:മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി

ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപതായി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും, ബിഹാറിൽ രാഷ്ട്രപത ഭരണ വേണമെന്നും എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കി. അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃത‌ർ അറിയിച്ചു. 2016 ഏപ്രിലിലാണ് സംസ്ഥാനത്ത് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമനിര്‍മ്മാണം നടത്തിയത്. 

ഇതിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യദുരന്തങ്ങളുണ്ടായത് എന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ പ്രസ്ഥാവനക്കെതിരെയും ബിജെപി പ്രതികരിച്ചിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടതാവശ്യമാണെന്നും നിരോധനം ഉള്ള സമയത്ത് ലഭിക്കുന്ന മദ്യം വ്യാജമദ്യമായിരിക്കുമെന്നും മുന്നറിയിപ്പും നല്‍കി

Eng­lish Summary:
Fake liquor tragedy in Bihar: Chief Min­is­ter will not pro­vide finan­cial assis­tance to the fam­i­ly mem­bers of the deceased

You may also like this video:

Exit mobile version