ഉത്തർപ്രദേശിൽ വ്യാജ മാർക്ക്ഷീറ്റ് കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ബിജെപി എംഎൽഎ ഇന്ദ്രപ്രതാപ് എന്ന ഖാബു തിവാരിയെ അയോഗ്യനാക്കി. കോളജിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രവേശനം നേടിയെന്ന കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. അഞ്ച് വർഷത്തെ തടവ് ശിക്ഷയാണ് പ്രത്യേക കോടതി ഇയാൾക്ക് നൽകിയത്. ഖാബു തിവാരിയെ പുറത്താക്കിയെന്ന വിവരം യുപി നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറിയാണ് അറിയിച്ചത്.
2017ലാണ് തിവാരി യുപി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേക കോടതി ജഡ്ജി പൂജ സിങ്ങാണ് തിവാരിക്കെതിരായ നിർണായക വിധി പുറപ്പെടുവിച്ചത്. തിവാരിക്ക് 8,000 രൂപ പിഴ വിധിക്കുകയും ചെയ്തു. 1992ലാണ് തിവാരിക്കെതിരായ പരാതി സാകേത് ഡിഗ്രി കോളജ് പ്രിൻസിപ്പൽ റാം ത്രിപാഠി നൽകുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി കോളജിൽ അഡ്മിഷൻ നേടിയെന്നായിരുന്നു പരാതി.
english summary; Fake mark sheet: BJP disqualifies MLA
you may also like this video;