Site iconSite icon Janayugom Online

എംപിക്കെതിരെ വ്യാജവാര്‍ത്ത: ബിജെപി സെക്രട്ടറി അറസ്റ്റില്‍

മധുര എംപിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ്നാട്ടിലെ ബിജെപി സെക്രട്ടറി എസ് ജി സൂര്യ അറസ്റ്റില്‍. മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കിയ ശുചീകരണ തൊഴിലാളി മരിച്ചതിൽ എംപിയായ വെങ്കിടേശൻ മതിയായ നടപടി സ്വീകരിച്ചില്ലെന്ന് സൂര്യ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി സിപിഐ(എം)ന്റെ പരാതിയിലാണ് മധുര സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൂര്യയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് സൂര്യയെ ചെന്നൈയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. മന്ത്രി സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ‘നാന്‍ തിരുപ്പി അടിച്ചാല്‍ ഉങ്കളാല്‍ താങ്കമുടിയാത്’ എന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സെന്തില്‍ ബാലാജിയെ ജൂണ്‍ 23 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന സെക്രട്ടറിക്കെതിരായ പൊലീസ് നടപടി.
സംസ്ഥാന സെക്രട്ടറിയുടെ അറസ്റ്റിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. പൊലീസ് നടപടിയില്‍ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്

Eng­lish Sum­ma­ry: Fake News Against MP: BJP Sec­re­tary Arrested

You may also like this video

Exit mobile version