Site iconSite icon Janayugom Online

റേഷന്‍ വിതരണം സമ്പന്ധിച്ച വ്യാജവാര്‍ത്തകള്‍ തള്ളിക്കളയുക; റേഷന്‍ വാങ്ങാന്‍ എത്തണമെന്നും മന്ത്രി ജി ആര്‍ അനില്‍

G R anilG R anil

സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളെ തള്ളിക്കളയണമെന്നും സാധനങ്ങള്‍ വാങ്ങാത്തവര്‍ വാങ്ങണമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.
ഏപ്രില്‍ ഒന്ന് മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നത് വ്യാജ വാര്‍ത്തയാണ്. ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജി ആര്‍ അനില്‍ അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ ഫേസ്ബുക്ക് പേജിന്റ പൂര്‍ണ രൂപം:

കേരളത്തിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചില വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വെള്ള കാര്‍ഡുപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ ഉണ്ടെങ്കില്‍ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും, ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണ് വ്യാജവാര്‍ത്ത. ഇപ്രകാരമൊരു നടപടിയും ആലോചനയില്‍ ഇല്ല. ഇത്തരം വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതാണ്.

Eng­lish Sum­ma­ry: fake news relat­ed to ration dis­tri­b­u­tion; Min­is­ter G R Anil should come to buy ration

You may also like this video

Exit mobile version