ബീഹാറില്‍ കോണ്‍ഗ്രസിന്റെ സാനിറ്ററി പാഡ് വിതരണം പുരോഗമിക്കുന്നതിനിടയില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ കേസെടുത്ത് പൊലീസ്. സാനിറ്ററി പാഡില്‍ രാഹുലിന്റെ ചിത്രം പതിപ്പിച്ചതിന്റെ വീഡിയോ പ്രചരിപ്പിച്ച ബീഹാറിലെ രതന്‍ രഞ്ചന്‍, അരുണ്‍ കോസില്‍ എന്നിവരുടെ പേരിലാണ് ബംഗളൂര് ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്തത്.യൂത്ത് കോൺഗ്രസ് പ്രവർത്തക പ്രിയങ്കാ ദേവിയുടെ പരാതിയിലാണിത്.
വിഷയത്തിൽ ഇടപെട്ട മറ്റുള്ളവർക്കെതിരേയും നടപടിയുണ്ടാവുമെന്ന് എഫ്‌ഐആറിന്റെ പകർപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. ബിഹാറിൽ പാഡ് നിർമിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഗ്രാമീണ സ്ത്രീകൾക്കൊരുക്കിക്കൊടുത്തും അഞ്ചു ലക്ഷത്തോളം സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന പ്രിയദർശിനി ഉഡാൻ യോജന പദ്ധതിയും കോൺഗ്രസ് നടപ്പാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സാനിറ്ററി പാഡിൽ രാഹുലുള്ള ചിത്രംപതിച്ച് വ്യാജവീഡിയോയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്

