23 January 2026, Friday

Related news

January 6, 2026
December 14, 2025
November 2, 2025
September 9, 2025
August 28, 2025
August 13, 2025
August 5, 2025
August 1, 2025
July 20, 2025
July 8, 2025

സാനിറ്ററി പാഡില്‍ രാഹുലിന്റെ ഫോട്ടോ പതിച്ച് വ്യാജ വീഡിയോ;രണ്ടു പേര്‍ക്കെതിരെ കേസ്

Janayugom Webdesk
ന്യൂഡല്‍ഹി
July 8, 2025 9:40 am

ബീഹാറില്‍ കോണ്‍ഗ്രസിന്റെ സാനിറ്ററി പാ‍ഡ് വിതരണം പുരോഗമിക്കുന്നതിനിടയില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ കേസെടുത്ത് പൊലീസ്. സാനിറ്ററി പാഡില്‍ രാഹുലിന്റെ ചിത്രം പതിപ്പിച്ചതിന്റെ വീഡിയോ പ്രചരിപ്പിച്ച ബീഹാറിലെ രതന്‍ രഞ്ചന്‍, അരുണ്‍ കോസില്‍ എന്നിവരുടെ പേരിലാണ് ബംഗളൂര് ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്തത്.യൂത്ത് കോൺഗ്രസ് പ്രവർത്തക പ്രിയങ്കാ ദേവിയുടെ പരാതിയിലാണിത്.

വിഷയത്തിൽ ഇടപെട്ട മറ്റുള്ളവർക്കെതിരേയും നടപടിയുണ്ടാവുമെന്ന് എഫ്‌ഐആറിന്റെ പകർപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. ബിഹാറിൽ പാഡ് നിർമിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം ഗ്രാമീണ സ്ത്രീകൾക്കൊരുക്കിക്കൊടുത്തും അഞ്ചു ലക്ഷത്തോളം സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന പ്രിയദർശിനി ഉഡാൻ യോജന പദ്ധതിയും കോൺഗ്രസ് നടപ്പാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സാനിറ്ററി പാഡിൽ രാഹുലുള്ള ചിത്രംപതിച്ച് വ്യാജവീഡിയോയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.