Site iconSite icon Janayugom Online

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 840 രൂപ കുറഞ്ഞു

കേരളത്തില്‍ സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയാണ് ഇന്നത്തെ നിരക്ക്. ​ഗ്രാമിന് 105 രൂപ കുറഞ്ഞ് 9,200 രൂപയും ആയിട്ടുണ്ട്. ശനിയാഴ്ച സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധിച്ചത്. തുടര്‍ച്ചയായി നാല് ദിനമാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ജൂണ്‍ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു. ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വർധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വർണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞത് ജൂൺ ഒന്നിലെ 71,360 രൂപയുമായിരുന്നു.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്. 

Exit mobile version