എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പരാതി നൽകിയ കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ആകെ പത്ത് പ്രതികളുള്ള കേസിൽ ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ വിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. രണ്ടാംപ്രതിയായ സ്വപ്നയാണ് വ്യാജപരാതിയുണ്ടാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി സൃഷ്ടിക്കാൻ കൂട്ടുനിന്നെന്നാണ് ആഭ്യന്തര അന്വേഷണ സമിതിക്കെതിരായ കണ്ടെത്തൽ.
2016ലാണ് കേസിൽ അന്വേഷണത്തിന് തുടക്കമിടുന്നത്. എയർ ഇന്ത്യാ ഉദ്യോഗസ്ഥരെയും കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിച്ചതിന് എൽഎസ് സിബുവിനെതിരെ എയർ ഇന്ത്യ നടപടിയെടുത്തിരുന്നു. എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എൽഎസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നൽകിയത്.
english summary;False harassment complaint against Air India official; Crime branch files chargesheet against Swapna Suresh
you may also like this video;