Site iconSite icon Janayugom Online

കുടുംബ തർക്കം; ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ 30കാരി പിടിയിൽ

ഭര്‍ത്താവിനെ കൊന്ന് വീടിന് പുറകില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി. ബാബുലി മുണ്ഡ (36) ആണ് മരിച്ചത്. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് കൊലപാതകം നടന്നത്. മരത്തടികൊണ്ട് അടിച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ദുമാരി മുണ്ഡ പൊലീസിനോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന് 4 ദിവസത്തിന് ശേഷം യുവതി സ്വമേധയാ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ഏഴ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കല്യാണത്തിന് ശേഷം രണ്ടുപേരും ദുമാരിയുടെ മാതാപിതാക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. ദുമാരിയുടെ മാതാപിതാക്കള്‍ മാര്‍ക്കറ്റില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്.
തര്‍ക്കത്തിനിടെ ദുമാരി മരത്തടി കൊണ്ട് ഭര്‍ത്താവിനെ അടിക്കുകയായിരുന്നു. ബാബുലി സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാപിതാക്കള്‍ തിരിച്ചുവന്ന ശേഷം
നടന്ന കാര്യങ്ങള്‍ ദുമാരി അവരോട് പറയുകയും ശേഷം മൂന്ന് പേരും ചേര്‍ന്ന് മൃതശരീരം വീടിന് പിറകില്‍ കുഴിച്ച് മൂടുകയായിരുന്നു. സുകിന്ദ പൊലീസ്
കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാബുലിയുടെ മൃതശരീരം പുറത്തെടുത്ത് പേസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.

Exit mobile version