Site iconSite icon Janayugom Online

സാമ്പത്തിക ബാധ്യത: പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി, മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

സാമ്പത്തിക ബാധ്യതയില്‍ മനംനൊന്ത് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി, മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. എറണാകുളം നോർത്ത് പറവൂരിൽ വലിയ കടമക്കുടിയിലാണ് സംഭവം. കടമക്കുടി സ്വദേശി നിജോ (39) ഭാര്യ ശിൽപ(32) മക്കളായ ഏദൻ (7) ആരോൺ (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ തുടർനടപടികൾക്കായി പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Eng­lish Sum­ma­ry: Fam­i­ly found dead in Kochi

You may also like this video

Exit mobile version