Site iconSite icon Janayugom Online

ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിച്ച് കുടുംബം; കയ്യോടെ പിടികൂടി ജീവനക്കാര്‍, വീഡിയോ വൈറലാകുന്നു

പലതരം മോഷണത്തെപറ്റി കേട്ടിട്ടുണ്ട് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മോഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്ര കൂടുതൽ സുഖകരമാക്കാൻ റെയിൽവെ നൽകിയ ബെഡ്ഷീറ്റുകളും ടവലുകളും യാത്രക്കാരായ കുടുംബം മോഷ്ടിച്ചിരിക്കുകയാണ് ഒരു കുടുംബം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന കുടുംബം ആരോപണം എതിര്‍ക്കുന്നതും പരിശോധനയില്‍ പ്ലാറ്റ്‌ഫോമിൽ വച്ച് മനസ്സില്ലാമനസ്സോടെ സാധനങ്ങൾ തിരികെ നൽകുന്നതും വീഡിയോയില്‍ കാണാം. ദില്ലി-ഒഡീഷ പുരുഷോത്തം എക്സ്പ്രസിലാണ് സംഭവം.

“സർ, ഇതാ നോക്കൂ, എല്ലാ ബാഗുകളിൽ നിന്നും ബെഡ്ഷീറ്റുകളും പുതപ്പുകളും പുറത്തുവരുന്നു. ടവലുകൾ, ബെഡ്ഷീറ്റുകൾ, ആകെ നാല് സെറ്റുകൾ. ഒന്നുകിൽ അവ തിരികെ നൽകുക അല്ലെങ്കിൽ 780 രൂപ നൽകുക,” റെയിൽവേ അറ്റൻഡന്റ്  പറയുന്നു. തന്റെ അമ്മ അബദ്ധത്തിൽ ബെഡ്ഷീറ്റുകൾ പായ്ക്ക് ചെയ്തതായിരിക്കാമെന്ന് യുവാവ് പറയുന്നുണ്ടെങ്കിലും റെയില്‍വേ ജീവനക്കാരര്‍ വിശ്വസിക്കുന്നില്ല. പിന്നീട് ടിടിഇയും വിഷയത്തിൽ ഇടപെട്ടു. ചെയ്ത മോശം പ്രവൃത്തിക്ക് പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പൊലീസ് കേസാകുമെന്നും അദ്ദേഹം പറയുന്നു. ശേഷം  എടുത്ത ബെഡ്ഷീറ്റുകളുടെ എണ്ണത്തെ ചൊല്ലി ട്രെയിൻ ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കമുണ്ടാകുന്നതും ദൃശ്യങ്ങളിൽ കാണാം.

Exit mobile version