കാറില്‍ ഫാന്‍സി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തിലെ ഗതാഗത നിയമം ലംഘിച്ചാണ് ജോജു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന് കളമശ്ശേരി സ്വദേശി മനാഫ് പുതുവായില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോജുവിനെതിരെ നടപടി എടുത്തത്.
ഫാന്‍സി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് പിഴയടച്ച ശേഷം അതിസുരക്ഷ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആര്‍ടിഒ ആവശ്യപ്പെട്ടിട്ടുണ്ട്. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെതിരെയാണ് ഈ നടപടി. പിഴ അടച്ച് കേസ് അവസാനിപ്പിച്ചില്ലെങ്കില്‍ നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കുമെന്നും അറിയിച്ചു.
ജോജുവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ ഹരിയാന രജിസ്‌ട്രേഷനിലുള്ളതാണെന്നും മനാഫ് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ കാര്‍ കേരളത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാന്‍ ചാലക്കുടിയിലെ മോട്ടോര്‍ വാഹന വകുപ്പ് നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധം നാട്ടുകാരെ വലച്ചതോടെയാണ് നടന്‍ ജോജു ജോര്‍ജ് പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയെങ്കിലും ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ക്കുകയായിരുന്നു.
english summary: Fancy number plate for car; Department of Motor Vehicles takes action against Jojo
you may also like this video